ഇടുക്കി :പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമന്‍ ചേനയും കപ്പയും വിളയിച്ച് അടിമാലി സ്വദേശി സുരേന്ദ്രന്‍. 20 വര്‍ഷമായി കാര്‍ഷിക മേളകളിലെ പ്രദര്‍ശന മത്സരരംഗത്തെ സാന്നിധ്യമാണ് കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍. ഇത്തവണത്തെ രണ്ട് ചേനകളിലൊന്നിന് 60 കിലോയും മറ്റൊന്നിന് 90 കിലോയും തൂക്കമുണ്ട്.
വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന ഒരു ചുവട് കപ്പയില്‍ 200 കിലോയിലധികം കിഴങ്ങ് പ്രതീക്ഷിക്കുന്നതായും സുരേന്ദ്രന്‍ പറയുന്നു. തികച്ചും ജൈവരീതിയിലാണ് കൃഷിപരിപാലനം. കാര്‍ഷിക വൃത്തിക്ക് നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.