ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൊവിഡ് പരിശോധന വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി മാസത്തിലെ എല്ലാ ചൊവ്വാഴ്ച്ചകളിലും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലും ആരോഗ്യവകുപ്പ് ആന്‍റിജന്‍ പരിശോധന നടത്തും. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങളോട് ആളുകള്‍ സഹകരിക്കണമെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ സുചിത്രാ എസ് പറഞ്ഞു.
അടിമാലിയില്‍ കൊവിഡ് പരിശോധന വ്യാപിപ്പിക്കും - ഇടുക്കി ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
എല്ലാ ചൊവ്വാഴ്ച്ചകളിലും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലും ആരോഗ്യവകുപ്പ് ആന്‍റിജന്‍ പരിശോധന നടത്തും.

ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങളുമായി ആളുകള്‍ വീടുകളില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമം നടത്തുന്നത്.
കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത മച്ചി പ്ലാവിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ വരുന്ന വെള്ളിയാഴ്ച്ച ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആന്‍റിജന്‍ പരിശോധന നടത്തും. നിലവില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന 18,19,21 വാര്‍ഡുകളിലെ ചില ഭാഗങ്ങള്‍ മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാക്കിയിട്ടുണ്ട്. ഇവിടങ്ങളിലും ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്.