ഇടുക്കി: അടിമാലി ബസ് സ്റ്റാന്‍ഡിലെ പൊതുശുചിമുറിയുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി അടിമാലി ഗ്രാമപഞ്ചായത്ത്. ശുചിമുറിയില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ സ്റ്റാന്‍ഡില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചു. ശുചിത്വമിഷന്‍റെ സഹകരണത്തോടെ 19 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പ്ലാന്‍റിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശുചിമുറിയില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. പലപ്പോഴും ശുചിമുറി മാലിന്യം വലിയ രീതിയിലുള്ള ദുര്‍ഗന്ധത്തിനും ഇടവരുത്തി. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് സ്റ്റാന്‍ഡില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചത്.
അടിമാലി ബസ് സ്റ്റാന്‍ഡിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി ഗ്രാമപഞ്ചായത്ത് - idukki
പ്ലാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ സ്റ്റാന്‍ഡിലെ മാലിന്യ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എംപി വര്‍ഗീസ് പറഞ്ഞു
പ്ലാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ സ്റ്റാന്‍ഡിലെ മാലിന്യ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എംപി വര്‍ഗീസ് പറഞ്ഞു. ശുചിമുറിയില്‍ നിന്നും മാലിന്യം പുറത്തേക്കൊഴുകുന്നത് നിയന്ത്രിക്കുകയാണ് പ്ലാന്‍റിന്‍റെ നിര്‍മാണ ലക്ഷ്യം. മാലിന്യം ടാങ്കില്‍ നിന്നും കെമിക്കല്‍ പ്ലാന്‍റ് വഴി ശുദ്ധീകരിച്ച് പുറത്തേക്കൊഴുക്കുകയാവും രീതി. ശുചിത്വ മിഷന്‍റെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടാല്‍, ബസ് സ്റ്റാന്‍ഡ് പരിസരത്തു കൂടി ഓടയിലൂടെ ശുചിമുറി മാലിന്യം അടിമാലി തോട്ടിലേക്കെത്തുന്നത് പൂര്‍ണമായി തടയാൻ കഴിയും.