ഇടുക്കി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്‍റെ തകര്‍ന്ന മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. കഴിഞ്ഞ കാലവര്‍ഷത്തിലായിരുന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്‍റെ മതില്‍ തകര്‍ന്ന് വീണത്. സ്‌കൂള്‍ മൈതാനത്തെയും അടിമാലി താലൂക്കാശുപത്രി ക്വാര്‍ട്ടേഴ്‌സുകളെയും തമ്മില്‍ വേര്‍തിരിക്കുന്ന ഭാഗത്തെ മതിലാണ് ഇടിഞ്ഞ് വീണത്. മതില്‍ തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പുനര്‍ നിര്‍മാണത്തിന് നടപടിയില്ലാത്ത സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന്‍റെ തകര്‍ന്ന മതില്‍ പുനർനിർമിക്കണമെന്ന് ആവശ്യം - adimali
മതില്‍ തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പുനര്‍ നിര്‍മാണത്തിന് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു
സ്‌കൂളിന്‍റെ ഗെയിറ്റുകള്‍ പൂട്ടിയാലും ആര്‍ക്ക് വേണമെങ്കിലും തകര്‍ന്ന ഭാഗത്തു കൂടി ഏത് സമയത്തും സ്‌കൂള്‍ മൈതാനത്ത് പ്രവേശിക്കാവുന്ന സാഹചര്യമാണുള്ളത്. കുട്ടികള്‍ മൈതാനത്ത് ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പന്ത് ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നതും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. നാളുകള്‍ക്ക് മുമ്പ് രാത്രികാലത്ത് സ്‌കൂള്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൂര്‍ണമായി വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മതിലിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് സുരക്ഷയില്ലാതായി തീര്‍ന്നിട്ടുള്ളത്.