ഇടുക്കി :വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജ് നാല് ദിവസത്തിനകം ഇടുക്കി ആര്‍ ടി ഒ ഓഫിസില്‍ ഹാജരാകും. വാഗമണ്ണില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് ലൈസന്‍സും വാഹനത്തിന്‍റെ രേഖകളുമായി ചൊവ്വാഴ്‌ച ആര്‍ ടി ഒ ഓഫിസില്‍ ഹാജരാവാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടന് നോട്ടിസ് നല്‍കിയിരുന്നു. നാല് ദിവസത്തിനകം ആര്‍ ടി ഒ ഓഫിസില്‍ ഹാജരാവണമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ ഷൂട്ടിങ് തിരക്കായതിനാല്‍ നാല് ദിവസത്തിനകം ഹാജരാവാമെന്ന് ജോജു ജോര്‍ജ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ജോജുവിന് ഹാജരാകാൻ മെയ് 21 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ആര്‍ ടി ഒ അറിയിച്ചു. ഓഫിസില്‍ ഹാജരായതിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പിഴയടച്ച് കേസില്‍ നിന്ന് ഒഴിവാകാമെന്നും ഗുരുതര കുറ്റകൃത്യമാണ് നടന്നതെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കുകയുള്ളൂവെന്നും ആര്‍ ടി ഒ പറഞ്ഞു.