ഇടുക്കി :ഇടുക്കിയില്‍ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എത്രയും വേഗം പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് കെട്ടിടങ്ങള്‍ സംരക്ഷിക്കാനാണ് ആലോചിക്കുന്നത്. സെപ്‌റ്റംബർ പത്തിന് ഇടിവി ഭാരത് നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
ജില്ലയിൽ പിന്നാക്കാവസ്ഥ നിലനിന്നിരുന്ന കാലത്ത് എല്ലാ സർക്കാർ ഓഫിസുകളോടും ചേർന്ന് ഉദ്യോഗസ്ഥർക്ക് താമസിക്കാന്‍ നിർമ്മിച്ച കെട്ടിടങ്ങളാണ് പലതും. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുകയും ജില്ലയിൽ നിന്നുള്ള ജീവനക്കാർ തന്നെ സർക്കാർ തലങ്ങളിൽ ജോലിക്ക് എത്തുകയും ചെയ്‌തതോടെ മറ്റ് ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളും അതിഥി മന്ദിരങ്ങളും ആളനക്കമില്ലാതായി. കാലക്രമേണ ഇവ നാശത്തിന്‍റെ വക്കിലുമായി.
ഒടുവിൽ ശാപമോക്ഷം ; ഇടുക്കിയിലെ ഉപേക്ഷിക്കപ്പെട്ട ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടി കെഎസ്ഇബി, ഇറിഗേഷന്‍, ബിഎസ്എന്‍എല്‍, ടൂറിസം തുടങ്ങി വിവിധ വകുപ്പുകളുടെ ഉടമസ്ഥതതയിലുള്ള നിരവധി കെട്ടിടങ്ങളാണ് കാലങ്ങളായി ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. പലതും നിലവില്‍ മദ്യപ സംഘങ്ങളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും താവളമായി മാറിയിരിക്കുകയാണ്.
READ MORE :ഇടുക്കിയിൽ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങൾ നാശത്തിന്‍റെ വക്കിൽ; കണ്ട ഭാവം നടിക്കാതെ വകുപ്പുകൾ
മികച്ച രീതിയില്‍ പണിത കെട്ടിട സമുച്ചയങ്ങളില്‍ പലതും നാശത്തിന്‍റെ വക്കിലാണ്. ജനലുകളും വാതിലുകളും ഉള്‍പ്പടെയുള്ള തടി ഉരുപ്പടികളും, വയറിങ് സാമഗ്രികളും പല കെട്ടിടങ്ങളില്‍ നിന്നും നഷ്ടപ്പെട്ടു. ജലാശയങ്ങളോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പുനരുദ്ധരിച്ചാല്‍ ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.