ഇടുക്കി:നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ ഹരിത ഫിനാൻസ് തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവർക്ക് നീതി ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് കൗൺസിൽ രംഗത്തെത്തിയത്. അന്വേഷണ കമ്മിഷൻ കണ്ടെത്തിയ വസ്‌തുതകൾ സത്യസന്ധമാണന്നും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
ഹരിത ഫിനാൻസ് തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ - nedumkandam idukki
അന്വേഷണ കമ്മിഷൻ കണ്ടെത്തിയ വസ്‌തുതകൾ സത്യസന്ധമാണന്നും സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു
![ഹരിത ഫിനാൻസ് തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണം ഹരിത ഫിനാൻസ് തട്ടിപ്പ് ആക്ഷൻ കൗൺസിൽ Action Council nedumkandam idukki isukki haritha finance](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10160914-thumbnail-3x2-ddd.jpg)
രാജ് കുമാറിനെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും സാമ്പത്തിക തട്ടിപ്പിന് പേരിൽ അതിക്രൂരമായി ലോക്കപ്പിലിട്ട് മർദിക്കുകയും ചെയ്‌തിരുന്നു. പണം കണ്ടെത്തി നാട്ടുകാർക്ക് നൽകുന്നതിനു പകരം ലക്ഷക്കണക്കിന് രൂപ രാജ് കുമാറിന്‍റെ കൈവശമുണ്ടെന്ന് മനസിലാക്കി ആ പണം തട്ടിയെടുക്കുവാനുള്ള ശ്രമമാണ് അന്നത്തെ നെടുങ്കണ്ടം എസ്ഐ സാബുവിന്‍റെ നേതൃത്വത്തിൽ നടന്നത്. സർക്കാരിന്‍റെ ഭാഗത്തു നിന്നും ഇപ്പോൾ നീതിപൂർവമായ അന്വേഷണമാണ് ഉണ്ടായിരിക്കുന്നത്.
കുറ്റവാളികളെ ശിക്ഷിക്കുന്നതിനൊപ്പം പണം നഷ്‌ടപ്പെട്ടവർക്കും സർക്കാർ നീതി ഉറപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന രാജ്‌കുമാര്‍ മരിച്ചത്. പൊലീസ് സേനയിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.