ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് ചിന്നക്കനാല്‍ കിളവിപ്പാറ നിവാസികള്‍. മേഖലയിലെ കിലോമീറ്ററുകളോളം ഭൂമി ഇടിഞ്ഞു താഴ്ന്നു. ഇതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്.
കര്‍ഷകനായ പാറക്കാലായില്‍ സജിയുടെ വീടിന്‍റെ മുൻവശത്തോട് ചേര്‍ന്നാണ് ഭൂമി ഇടിഞ്ഞു താഴ്‌ന്നിരിക്കുന്നത്. ഇതോടെ വീടും അപകടാവസ്ഥയിലാണ്. ഭൂമി ഇടിഞ്ഞു താഴ്‌ന്നതോടെ മേഖലയിലെ കൃഷി ജോലി നിര്‍ത്തി വച്ചിരിക്കുകയാണ് കര്‍ഷകര്‍.