കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം - വനിത ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

തൊടുപുഴ സ്വദേശി സോനയ്ക്ക് നേരെയാണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ അക്രമം നടത്തിയത്

acid attack on woman in Idukki  യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം  ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം  വനിത ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം  acid attack in idukki
ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം

By

Published : Mar 8, 2022, 3:09 PM IST

Updated : Mar 8, 2022, 7:42 PM IST

ഇടുക്കി:വനിത ദിനത്തിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം

സംഭവത്തെ കുറിച്ച്‌ ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെ

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് സോന സുഹൃത്ത് ഷാരോണിന്‍റെ വീട്ടില്‍ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ വന്നാണ് സോനയ്‌ക്ക് നേരെ രാഹുല്‍ ആസിഡ് ഒഴിച്ചത്. ബന്ധം വേര്‍പ്പെടുത്തിയ ശേഷവും രാഹുല്‍ സോനയെ ശല്യപ്പെടുത്തുമായിരുന്നു.

ALSO READ:വെൺമണി ഇരട്ടക്കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ , രണ്ടാം പ്രതിക്ക് ജീവപര്യന്തം

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Mar 8, 2022, 7:42 PM IST

ABOUT THE AUTHOR

...view details