ഇടുക്കി: തൊടുപുഴയിൽ കള്ളനോട്ടുകളുമായി അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്‌തു. നോട്ട് അച്ചടിക്കാനായി ഉപയോഗിച്ച പ്രിന്‍റർ ഇവർ ഒരാഴ്‌ച മുൻപ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. കോതമംഗലം സ്വദേശികളായ ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ്, കോട്ടേക്കുടി സ്റ്റെഫിൽ ജോസ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് 100 രൂപയുടെ കള്ളനോട്ട് സാധനങ്ങള്‍ വാങ്ങി ചെലവഴിക്കുന്നതിനിടെ ഇവരെ പിടികൂടിയത്. നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചത് സാധാരണ കളർ പ്രിൻറർ ആണെന്ന് പോലീസ് കണ്ടെത്തി. ഈ മാസം 15 നാണ് ഷോൺ പ്രിന്‍റർ വാങ്ങിയത്.
കള്ളനോട്ട് കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു - idukki crime news
കോതമംഗലം സ്വദേശികളായ ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ്, കോട്ടേക്കുടി സ്റ്റെഫിൽ ജോസ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്
കള്ളനോട്ട് കേസില്‍ പ്രതികളെ റിമാന്‍റ് ചെയ്തു
ഓൺലൈൻ ബ്ലോഗറും, എഴുത്തുകാരനുമായ ഷോണിന്‍റെ വീട്ടിൽ നിന്നാണ് കളർ പ്രിൻറർ പൊലീസ് കണ്ടെത്തിയത്. ഇയാളാണ് കേസിലെ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു. പ്രതികൾ മറ്റെവിടെയെങ്കിലും കള്ളനോട്ടുകൾ ചെലവഴിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.