ഇടുക്കി: ആനച്ചാലിലെ തിരക്കേറിയ മെയിൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി നിരവധി വാഹനങ്ങൾ തകർന്നു. കൂടാതെ, നിരവധി പേർക്ക് പരിക്ക് പറ്റുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും രാത്രി എട്ട് മണിയോടെ അറവമാടുമായി വന്ന പിക്അപ് വാൻ നിയന്ത്രണം നഷ്‌ടപ്പെട്ട് അമിത വേഗത്തിൽ ഇടിച്ചാണ് വ്യാപക നാശനഷ്‌ടം വരുത്തിയത്.
ഇടുക്കി ആനച്ചാലിൽ വാഹനാപകടം; വ്യാപക നാശനഷ്‌ടം - ആനച്ചാൽ വാഹനാപകടം വാർത്ത
രണ്ട് കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയും കടകളും തകർത്താണ് വാഹനം നിന്നത്
ഇടുക്കി ആനച്ചാലിൽ വാഹനാപകടം; വ്യാപക നാശനഷ്‌ടം
രണ്ട് കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയും കടകളും തകർത്താണ് വാഹനം നിന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന പൈനാടത്ത് ജോഷിക്കും കുടുംബത്തിനുമാണ് പരിക്കേറ്റത്. ബസ് കാത്ത് നിന്ന ഒരു സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അറവ് മാടുകളുടെ കഴുത്തും കൊമ്പും ഒടിഞ്ഞ അവസ്ഥയിലാണ്. വെള്ളത്തൂവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് മേൽനടപടികൾ സ്വികരിച്ചു.