ഇടുക്കി:കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലി ചാറ്റുപാറയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രാവിലെ 7.45ഓടെയായിരുന്നു അപകടം. എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റാഫേലാണ് അപകടത്തില്‍ മരണപ്പെട്ടത്. കുരങ്ങാട്ടിയിലേക്ക് റാഫേലും ഭാര്യ വില്‍ബയും പോകുന്നതിനിടയില്‍ ചാറ്റുപാറക്കു സമീപമുള്ള കൊടും വളവില്‍ വച്ച് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡ്സൈഡിലേക്ക് തെറിച്ച് വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു - ഇടുക്കി
എറണാകുളം വൈറ്റില സ്വദേശി പള്ളത്ത് റാഫേലാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്ന ഉടനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫേലിന്റെ ജീവന്‍ രക്ഷിക്കാനായില്ല
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരണപ്പെട്ടു
അപകടം നടന്ന ഉടനെ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും റാഫേലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വില്‍ഫയെ വിദഗ്‌ത ചികില്‍സക്കായി എറണാകുളത്തേക്ക് മാറ്റി.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാൾ മരണപ്പെട്ടു
Last Updated : Sep 29, 2019, 12:35 PM IST
TAGGED:
ഇടുക്കി