ഇടുക്കി: കട്ടപ്പന പുളിന്മലയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. തൊപ്പിപ്പാള സ്വദേശി ശശി (48) ആണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിവാഹ സംഘം സഞ്ചരിച്ച വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കട്ടപ്പനയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തൊപ്പിപ്പാള സ്വദേശി ശശി (48) ആണ് മരിച്ചത്.
രാവിലെ ഏഴരയോടെ പുളിയന്മല ടൗണിലാണ് അപകടമുണ്ടായത്. ഇറച്ചിവെട്ട് തൊഴിലാളിയായ ശശി കട്ടപ്പനയിൽ നിന്നും വണ്ടന്മേട്ടിലേക്ക് പോകുകയായിരുന്നു. കമ്പംമെട്ട്- പുളിയന്മല പാതയിൽ നിന്നും പ്രധാന ഹൈവേയിലേക്ക് കയറാൻ ശ്രമിച്ച വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശശിയെ നാട്ടുകാർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നെത്തിയ സംഘമാണ് വാനിലുണ്ടായിരുന്നത്. വാനിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. വണ്ടന്മേട് പൊലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.