ഇടുക്കി: എല്ലക്കൽ - രാജാക്കാട് റോഡിലെ തേക്കിൻകാനം കാഞ്ഞിരവളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ജീപ്പ് മൺതിട്ടയിലിടിച്ചു കയറിയതിനാൽ വൻ അപകടം ഒഴിവായി.
ഇടുക്കിയിൽ വീണ്ടും വാഹനാപകടം - idukki accident
തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
![ഇടുക്കിയിൽ വീണ്ടും വാഹനാപകടം ഇടുക്കിയിൽ വീണ്ടും വാഹനാപകടം accident again in idukki accident in idukki idukki accident ഇടുക്കിയിലെ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9850751-533-9850751-1607750485619.jpg)
ഇടുക്കിയിൽ വീണ്ടും വാഹനാപകടം
രാവിലെ ഏഴരയോടെയാണ് സംഭവം. രാജകുമാരിയിൽ നിന്ന് കല്ലാറിലേക്ക് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ചു സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. മുല്ലക്കാനം ഇറക്കം ഇറങ്ങി വന്ന ജീപ്പിന്‍റെ ബ്രേക്ക് തകരാറിലാകുകയും കാഞ്ഞിരവളവ് തിരിയില്ലെന്ന് മനസിലാക്കിയ ഡ്രൈവർ വളവിന് തൊട്ടു മുൻപ് ജീപ്പ് മൺതിട്ടയിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു.