ഇടുക്കി:ചിത്രകലയെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ആസ്വാദകരിലേയ്ക്ക് എത്തിക്കുകയാണ് കുമളി സ്വദേശിയായ അബ്ദുള്‍ റസാഖ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ ഓര്‍മ്മദിനത്തിലാണ് അദ്ദേഹത്തിന്‍റെ പത്ത് വ്യത്യസ്ത ചിത്രങ്ങളുമായി അബ്ദുള്‍ റസാഖ് ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചത്.
ഫേസ്ബുക്ക് പേജിലൂടെയാണ് ഓരോ ദിവസവും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. കല, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. ഓരോ വ്യക്തിയുടേയും ജന്മദിനത്തോടോ ഓര്‍മ്മ ദിനത്തോടോ അനുബന്ധിച്ചാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.