ഇടുക്കി: സൂര്യനെല്ലിയിൽ വാഹനം പൊലീസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സൂര്യനെല്ലി സ്വദേശി വിജയ പ്രസാദ് ഇന്ന് രാവിലെയാണ് മരിച്ചത്. ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് വിജയ പ്രസാദ് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
വാഹനം പൊലീസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു - ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
സൂര്യനെല്ലി സ്വദേശി വിജയ പ്രസാദാണ് മരിച്ചത്. ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പെട്രോൾ ഒഴിച്ച് വിജയ പ്രസാദ് തീ കൊളുത്തിയത്.

പൊലീസ് വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ ലഹരിക്ക് അടിമ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാലാണ് ബൈക്ക് പിടിച്ചെടുത്ത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.