ഇടുക്കി: അടിമാലിയില്‍ എം.എല്‍.എ ഓഫിസ് തുറക്കുമെന്ന് അറിയിച്ച് ദേവികുളം എം.എ.ല്‍എ എ രാജ. ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക് കെട്ടിടത്തിന്‍റെ താഴത്തുള്ള നിലയിലായിരിക്കും ഓഫിസ് പ്രവര്‍ത്തിക്കുക. വൈകാതെ തന്നെ ഓഫീസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് അടിമാലി കേന്ദ്രീകരിച്ചും ദേവികുളം എം.എല്‍.എയുടെ ഓഫിസ് തുറക്കുന്നത്.
അടിമാലിയിലും ഔദ്യോഗിക ഓഫിസ് തുറക്കുമെന്ന് എ രാജ എം.എല്‍.എ
അടിമാലി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് അടിമാലി കേന്ദ്രീകരിച്ചും ഓഫിസ് തുറക്കുന്നതെന്ന് എം.എല്‍.എ എ രാജ അറിയിച്ചു.
ALSO READ:ഇടുക്കി ജില്ലയിൽ നേരിയ ഭൂചലനം
തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്‌ദാനം നിറവേറ്റുകയാണെന്നും വൈകാതെ തന്നെ ഓഫിസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ എ. രാജ വ്യക്തമാക്കി.ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക് കെട്ടിടത്തിന്‍റെ കീഴ് നിലയിലായിരിക്കും ഓഫിസ് പ്രവര്‍ത്തിക്കുക. അടിമാലിയിലും സമീപപ്രദേശങ്ങളിലുമുള്ള ആളുകളുടെ നാളുകളായുള്ള ആവശ്യത്തിനാണ് ഓഫിസ് തുടങ്ങുന്നതോടെ പരിഹാരമാവുക. വിവിധ ആവശ്യങ്ങള്‍ക്കായി എം.എല്‍.എ ഓഫിസുമായി ബന്ധപ്പെടേണ്ടി വരുന്ന അടിമാലിയിലെയും പരിസരപ്രദേശങ്ങളിലേയും ആളുകള്‍ക്ക് പുതിയ ഓഫിസിന്‍റെ പ്രവര്‍ത്തനം ഏറെ സഹായകരമാകും.