കേരളം

kerala

ETV Bharat / state

വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു - വട്ടവട വാര്‍ത്തകള്‍

താഴ്ന്ന ജാതിയില്‍പെട്ടവരുടെ മുടിവെട്ടാന്‍ തയാറാകാത്ത ജാതി വിവേചനം വിവാദമായതോടെയാണ് നടപടി. ഇനി വട്ടവടയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി.

Vattavada news  Vattavada public barber shop  വട്ടവട വാര്‍ത്തകള്‍  വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ്
വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

By

Published : Sep 14, 2020, 2:33 AM IST

ഇടുക്കി: വട്ടവടയിലെ ജാതി വിവേചനത്തിന് വിരാമമിട്ട് പൊതു ബാര്‍ബര്‍ ഷോപ്പിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിലൂര്‍ ബസ്‌ സ്‌റ്റാന്‍റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ്പ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വട്ടവടയില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

താഴ്ന്ന ജാതിയില്‍പെട്ടവരുടെ മുടിവെട്ടാന്‍ തയാറാകാത്ത ജാതി വിവേചനം വിവാദമായതോടെയാണ് പഞ്ചായത്ത് ഇടപെട്ട് വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിക്കുകയും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന പൊതു ബാര്‍ബർ ഷോപ്പ് ആരംഭിക്കുകയും ചെയ്‌തിരിക്കുന്നത്. ഇനി വട്ടവടയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. പഞ്ചായത്തിന്‍റെ ഇടപെടലില്‍ പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചതിലൂടെ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്നിരുന്ന വലിയ വിവേചനത്തിനാണ് പര്യവസാനമായത്.

ABOUT THE AUTHOR

...view details