ഇടുക്കി: ചിന്നക്കനാല്‍ പെരിയകനാലില്‍ തോട്ടം തൊഴിലാളി സ്ത്രീയെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും അപഹരിച്ചതായി പരാതി. അവധി ദിവസത്തെ ജോലിയുടെ കൂലി ആവശ്യപെട്ടത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിൽ കലാശിച്ചത്. ലളിതയുടെ കൈവശം ഉണ്ടായിരുന്ന 42000 രൂപയും മൂന്നര പവൻ്റെ മാലയും തട്ടിയെടുത്തതായാണ് ആരോപണം.
തോട്ടം തൊഴിലാളി സ്ത്രീയെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ മര്‍ദിച്ചതായി പരാതി - എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍
എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജ എന്ന പരമശിവമാണ് ലളിതയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. അവധി ദിവസത്തെ ജോലിയുടെ കൂലി ആവശ്യപെട്ടത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. ലളിതയുടെ കൈവശം ഉണ്ടായിരുന്ന 42000 രൂപയും മൂന്നര പവൻ്റെ മാലയും തട്ടിയെടുത്തതായാണ് ആരോപണം.
തോട്ടം തൊഴിലാളി സ്ത്രീയെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ മര്‍ദ്ദിച്ചതായി പരാതി
കന്യാ ഭവനത്തില്‍ ലളിതക്കും ഭര്‍ത്താവിനും നേരെയാണ് ആക്രമണമുണ്ടായത്. എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജ എന്ന പരമശിവമാണ് ലളിതയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. തേയില എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയാണ് ലളിത. കഴിഞ്ഞ് ഓഗസ്റ്റ് 15ന് രാജയുടെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തില്‍ ലളിത പണിക്ക് പോയിരുന്നു. ആ ദിവസത്തെ കൂലി എസ്‌റ്റേറ്റിലെ കൂലിയോടൊപ്പം നല്‍കാമെന്നാണ് അറിയിച്ചത്. എന്നാല്‍ ഈ തുക നല്‍കിയില്ല. പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു.