കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14 കാരി പ്രസവിച്ചു - ഇടുക്കി വാര്‍ത്ത

ബന്ധുവിൻ്റെ പീഡനത്തിന് ഇരയായത് രാജാക്കാട് സ്വദേശിനി

ഇടുക്കി  ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  14 കാരി പ്രസവിച്ചു  രാജാക്കാട് സ്വദേശിനി  A 14-year-old girl gave birth in Idukki  raped by a relative and made pregnant  Idukki rajakkad  ഇടുക്കി വാര്‍ത്ത  idukki news
ഇടുക്കിയില്‍ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14 കാരി പ്രസവിച്ചു

By

Published : Sep 29, 2021, 4:15 PM IST

Updated : Sep 29, 2021, 6:07 PM IST

ഇടുക്കി :ബന്ധുവിൻ്റെ പീഡനത്തെ തുടർന്ന് ഗർഭിണിയായ 14 കാരി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, കുഞ്ഞിന് ജന്മം നൽകിയത്. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ബുധന്‍ ഉച്ചയോടെയാണ് 14 കാരി ആൺകുട്ടിയ്ക്ക്‌ ജന്മം നൽകിയത്. പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിയ്‌ക്ക് പോയി. ഇതോടെ, ഒറ്റയ്ക്കാ‌യ കുട്ടിയെ രാജാക്കാട് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്.

ALSO READ:വവ്വാല്‍ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം ; പ്രഭവകേന്ദ്രം ഇതെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി

ഇവിടെ വച്ച് ബന്ധു, പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ഗർഭിണിയായ വിവരം മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന്, വയറുവേദന അസഹനീയമായതിനെ തുടർന്ന് കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് പ്രസവം നടന്നത്.

അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജില്ല ശിശുസംരക്ഷണ സമതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും 14 കാരിയുടെയും കുഞ്ഞിന്‍റെയും സംരക്ഷണം ഏറ്റെടുക്കും.

Last Updated : Sep 29, 2021, 6:07 PM IST

ABOUT THE AUTHOR

...view details