കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ 74.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി - 74.5 per cent polling in idukki

ആകെ 6,74,052 പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്

ഇടുക്കിയിൽ 74.5 ശതമാനം പേർ വോട്ട് രേഖപെടുത്തി  ഇടുക്കിയിലെ വോട്ടിംഗ് ശതമാനം  ഇടുക്കി തെരഞ്ഞെടുപ്പ് വാർത്തകൾ  idukki election percentage  74.5 per cent polling in idukki  idukki election news
ഇടുക്കിയിൽ 74.5 ശതമാനം പേർ വോട്ട് രേഖപെടുത്തി

By

Published : Dec 8, 2020, 10:14 PM IST

ഇടുക്കി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ ഇടുക്കി ജില്ലയിൽ വൈകിട്ട് ആറു മണി വരെ 74.51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 904670 വോട്ടർമാരുള്ളതിൽ 674052 പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 72.11 ശതമാനം സ്ത്രീകളും 76.98 ശതമാനം പുരുഷന്മാരുമാണ്. ആകെ 460024 സ്ത്രീ വോട്ടർമാരുള്ളതിൽ 331746 പേരും 444641 പുരുഷ വോട്ടർമാരുള്ളതിൽ 342305 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ അഞ്ച് ട്രാൻസ്ജെന്‍റർ വോട്ടർമാരിൽ ഒരാളാണ് വോട്ട് ചെയ്‌തത്.

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 82.11 ശതമാനവും കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 74.57 ശതമാനവും വോട്ട് രേഖപ്പെടുത്തി. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിൽ 77.06 ശതമാനവും ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിൽ 79.26 ശതമാനവും ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തിൽ 73.28 ശതമാനവും അടിമാലി ബ്ലോക്ക്‌ പഞ്ചായത്തിൽ 73.82 ശതമാനവും വോട്ട് രേഖപ്പെടുത്തി. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്തിൽ 77.79 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ അഴുത ബ്ലോക്ക്‌ പഞ്ചായത്തിൽ 69.92 ശതമാനവും കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്തിൽ 74.17 ശതമാനവും ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ 69.91ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details