ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം രണ്ട് കേസുകളിലായി 550 ലിറ്ററോളം കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിളിന്‍റെയും എക്‌സൈസ് ഇന്‍റലിജന്‍സിന്‍റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
തൂക്കുപാലം വട്ടുപാറയില്‍ നടത്തിയ പരിശോധനയില്‍ കണ്ണന്താനത്ത് ഷിജിന്‍റെ വീടിന് സമീപത്ത് നിന്നും 150 ലിറ്റര്‍ കോട കണ്ടെത്തി. വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ നിന്നാണ് കോട ലഭിച്ചത്. നിര്‍മ്മലാപുരം എടത്വാമെട്ടില്‍ കൃഷി ഭൂമിയില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. രണ്ട് ബാരലുകളിലായി 450 ലിറ്ററോളം കോടയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.