ഇടുക്കി : വിദേശ രാജ്യങ്ങളിൽ നിന്ന് ഇതുവരെ ഇടുക്കിയിലെത്തിയത് 48 പ്രവാസികൾ. ഇതിൽ 15 പേർക്ക് ഹോം ക്വാറന്‍റൈൻ നിർദേശിച്ചു. 15 പേരിൽ തൊടുപുഴയിൽ ഒൻപത് പേർ, ഇടുക്കിയിൽ മൂന്ന്, ഉടുമ്പൻചോലയിൽ രണ്ട് ,പീരുമേട്ടിൽ ഒരാൾ എന്നിങ്ങനെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.ഇതിൽ നാല് വയസുള്ള ഒരു കുട്ടിയും ഒൻപത് ഗർഭിണികളും ഉൾപ്പെടും. ബാക്കിയുള്ള 33 പേരെ ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിൽ പാർപ്പിച്ചു. ഇവർ മാലിദ്വീപ്, കുവൈറ്റ്,ബഹറൈൻ ദുബായ്, മലേഷ്യ, റിയാദ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിവന്നവരാണ്.
ഇതുവരെ ഇടുക്കിയിലെത്തിയത് 48 പ്രവാസികൾ
ഇതിൽ 15 പേർക്ക് ഹോം ക്വാറന്‍റൈൻ നിർദേശിച്ചു. ബാക്കിയുള്ള 33 പേരെ ജില്ലയിലെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിൽ പാർപ്പിച്ചു.
അതേസമയം കുമളി ചെക്ക് പോസ്റ്റ് വഴി 457 പേർ ഇന്ന് കേരളത്തിലെത്തി. സംസ്ഥാന സർക്കാർ നൽകിയ പാസ് ഉപയോഗിച്ചാണ് ഇവർ കേരളത്തിൽ എത്തിയത്. ഇതിൽ 245 പുരുഷൻമാരും 189 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടും. തമിഴ്നാട്ടിൽ നിന്നും 270 പേരും മഹാരാഷ്ട്രയിൽ നിന്ന് നാലും കർണ്ണാടകയിൽ നിന്ന്66, തെലുങ്കാനയിൽ നിന്ന് 106, ആന്ധ്രാപ്രദേശ് നിന്ന് 10, പോണ്ടിച്ചേരിയിൽ നിന്ന് ഒരാൾ വീതമാണ് ഇന്നലെ കുമളി ചെക്ക് പോസ്റ്റ് വഴി എത്തിയത്. റെഡ് സോണുകളിൽ നിന്നെത്തിയ 46 പേരെ അതാത് ജില്ലകളിൽ നിരീക്ഷണത്തിലാക്കി.