ഇടുക്കി :തൊടുപുഴയിൽ നിർത്തിയിട്ട കാറിൽ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. വാഹനം വാടകയ്ക്ക് എടുത്ത ശേഷം ഉടമ അറിയാതെ മറ്റൊരാൾക്ക് വലിയ തുകയ്ക്ക് പണയം കൊടുക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിലെന്നാണ് വിവരം.
Also Read: രാഹുലും പ്രിയങ്കയും ലഖിംപുരിലേക്ക് ; 'രാജ്യത്ത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യം'
അപ്രതീക്ഷിതമായി വാഹനം കണ്ട യഥാര്‍ഥ ഉടമ പിന്തുടർന്നെത്തി തൊടുപുഴ പൊലീസിന് വിവരം കൈമാറി. പിടികൂടിയ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൊടുപുഴ മേഖലയിൽ കഞ്ചാവ് വില്‍പ്പന വൻതോതിൽ നടക്കുന്നുവരികയാണ്. എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തൊടുപുഴയിൽ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടി