ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19 വാര്‍ത്ത
ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊവിഡ് 19
ഇടുക്കി:ജില്ലയിൽ 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർ രോഗമുക്‌തി നേടി. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതില്‍ അയ്യപ്പൻകോവിൽ മാട്ടുകട്ട സ്വദേശി (24), ചക്കുപള്ളം അണക്കര സ്വദേശി (61), ഇളദേശം സ്വദേശിനി (52), ഇളദേശം സ്വദേശി (35), ഇളദേശം സ്വദേശിനി (58), സേനാപതി സ്വദേശിനി (40), വണ്ടന്മേട് സ്വദേശി (18), വണ്ണപ്പുറം സ്വദേശി (72) എന്നിവരുടെ ഉറവിടം വ്യക്‌തമല്ല.
Last Updated : Sep 6, 2020, 10:10 PM IST