കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ 35 വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു - വാക്സിനേഷൻ

26 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9 സ്വകാര്യ സ്ഥാപനങ്ങളിലുമാണ് വാക്‌സിനേഷനുള്ള സൗകര്യം സജ്ജമാക്കിയിട്ടുളളത്.

35 more vaccination centers have been started in Idukki  ഇടുക്കിയിൽ 35 വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു  ഇടുക്കി  ഇടുക്കി വാർത്തകൾ  വാക്സിനേഷൻ  വാക്‌സിനേഷന്‍
ഇടുക്കിയിൽ 35 വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു

By

Published : Mar 7, 2021, 12:25 AM IST

ഇടുക്കി: ജില്ലയില്‍ 35 കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. 26 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9 സ്വകാര്യ സ്ഥാപനങ്ങളിലുമാണ് വാക്‌സിനേഷനുള്ള സൗകര്യം സജ്ജമാക്കിയിട്ടുളളത്. തിരക്ക് ഒഴുവാക്കാനാണ് കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചത്. നിലവില്‍ അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിനേഷൻ നൽകുന്നത്. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തണം.

ABOUT THE AUTHOR

...view details