ഇടുക്കി: കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്.
ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം - ലോറി മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍
മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം
മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹനത്തില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഏറെ കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍.
ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം
ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം
ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം
Last Updated : Aug 26, 2019, 9:41 AM IST