ഇടുക്കിയിൽ 24 പേർക്ക് കൂടി കൊവിഡ് - ഇടുക്കി
21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗം ബാധിച്ചു.

ഇടുക്കിയിൽ 24 പേർക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയിൽ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തങ്കമണി എട്ടാം മൈൽ സ്വദേശിനി (62), മുട്ടുകാട് സ്വദേശി (25), തൊമ്മൻകുത്ത് സ്വദേശിനി (33), പെരുവന്താനം ചെറുവള്ളിക്കുളം സ്വദേശി (43), തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (62), ബൈസൺവാലി സ്വദേശിനി (26) എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.