ഇടുക്കി: വട്ടവടയിലേക്ക് വിൽപ്പനക്ക് കൊണ്ടുപോയ വിദേശ മദ്യത്തിന്‍റെ വൻശേഖരം പിടികൂടി എക്‌സൈസ് വകുപ്പ്. 228 ലിറ്റർ മദ്യമാണ് എക്‌സൈസ് പിടികൂടിയത്.
മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ പാലാർചെക്ക് പോസ്റ്റിന് സമീപത്തു വെച്ചാണ് മദ്യം പിടികൂടിയത്. മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് വൻതോതിൽ വിദേശമദ്യം കൊണ്ടു പോകുന്നതായി എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലാർ ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കിയിരുന്നു.
വട്ടവടയിലേക്ക് വിൽപ്പനക്ക് കൊണ്ടുപോയ 228 ലിറ്റർ വിദേശ മദ്യം പിടികൂടി ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെ എത്തിയ ജീപ്പ് പരിശോധിക്കവെയാണ് മദ്യം കണ്ടെത്തിയത്. വാഹനത്തിന്‍റെ പിൻഭാഗത്ത് ഒരു ലിറ്റർ വീതമുള്ള മദ്യക്കുപ്പികൾ കാർഡ്ബോർഡ് ബോക്സിനുള്ളിൽ അടുക്കിവെച്ച നിലയിലായിരുന്നു.
ജീപ്പ് ഡ്രൈവർ ചിറ്റിവാര സ്വദേശി സജിമോൻ ഓടി രക്ഷപ്പെട്ടു. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ചതിലാണ് പ്രതി സജിമോനാണെന്ന് അധികൃതർ കണ്ടെത്തിയത്.
Also Read:പോപ്പിനൊപ്പം നിൽക്കുമ്പോൾ പോപ്പിനേക്കാൾ വിശുദ്ധൻ; വോട്ടിനു വേണ്ടി മോദി എന്തും ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ