ഇടുക്കി:ജില്ലയിൽ ഇന്ന് 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ എട്ട് പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. അതേസമയം ചികിത്സയിലിരുന്ന എട്ട് പേര്‍ രോഗമുക്തി നേടി. കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കഞ്ഞിക്കുഴി പി എച്ച് സി അടച്ചു. ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന പൈനാവ് എസ് ബി ഐ ശാഖയും സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി അടച്ചിട്ടു.
ഇടുക്കി ജില്ലയിൽ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധിതരില്‍ എട്ട് പേര്‍ വിദേശത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
ആരോഗ്യ പ്രവര്‍ത്തകയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ജില്ലയിൽ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനും രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. അടിമാലി, ഇരട്ടയാര്‍, കട്ടപ്പന, കാഞ്ചിയാര്‍, കഞ്ഞിക്കുഴി, മൂന്നാര്‍, പാമ്പാടുംപാറ, വാത്തുക്കുടി, ഉപ്പുതറ, വാഴത്തോപ്പ്, മണിയാറന്‍കുടി എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.