ഇടുക്കി:കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. കാലവർഷത്തിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാലും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാലും മുൻകരുതൽ എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നത്. കൂടാതെ ജില്ലയിൽ ശക്‌തമായ മഴ തുടരുന്നതും അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാന്‍ കാരണമായി.
ശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു - കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
രാവിലെ എട്ട് മണിക്കാണ് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയത്. ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തി 180 ക്യൂമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.