ഇടുക്കി: ജില്ലയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 181 പേര്‍ക്ക്. 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.
ഇടുക്കിയില്‍ 181 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി കൊവിഡ് വാര്‍ത്തകള്‍
176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്
![ഇടുക്കിയില്‍ 181 പേര്‍ക്ക് കൂടി കൊവിഡ് ഇടുക്കിയില്‍ 181 പേര്‍ക്ക് കൂടി കൊവിഡ് 181 more covid cases confirmed in Idukki district ഇടുക്കി കൊവിഡ് വാര്‍ത്തകള്‍ Idukki district covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10268924-1017-10268924-1610810610886.jpg)
സംസ്ഥാനത്ത് ഇന്ന് 5960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.