ഇടുക്കിയിൽ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 151 cases reported in idukki
സമ്പർക്കത്തിലൂടെ 102 പേർക്കാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്.
ഇടുക്കിയിൽ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി: ജില്ലയിൽ വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഇന്ന് 151 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനത്ത് നിന്നും എത്തിയ 48 പേർക്കും വിദേശത്ത് നിന്നും എത്തിയ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.