കേരളം

kerala

ETV Bharat / state

15കാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു; പതിനേഴുകാരൻ ഒളിവിൽ - 15-year-old girl nude visuals

ഓൺലൈൻ പഠനത്തിനായി ലഭിച്ച മൊബൈൽ ഫോണിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെട്ട പെൺകുട്ടിയുമായി 17കാരൻ ബന്ധം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു.

ഇടുക്കിയിൽ 15കാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവം  പതിനേഴുകാരൻ ഒളിവിലായി  ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ  15-year-old girl nude visuals  idukki upputhara updates
15കാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു; പതിനേഴുകാരൻ ഒളിവിൽ

By

Published : Jan 27, 2022, 8:25 PM IST

ഇടുക്കി:പതിനഞ്ചുകാരിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ പതിനേഴുകാരൻ ഒളിവിൽ. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മുതലാക്കിയാണ് പതിനേഴുകാരൻ പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയത്. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഓൺലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ച് പെൺകുട്ടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടിലൂടെ പെൺകുട്ടിയുമായി 17കാരൻ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പെൺകുട്ടി സ്വന്തം നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുത്തു. പെൺകുട്ടിയുടെ ഫോൺ ഉപയോഗത്തിൽ സംശയം തോന്നി മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല ചാറ്റുകളും നഗ്ന ദൃശ്യങ്ങളും കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ ഉപ്പുതറ പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസിലാക്കിയ പതിനേഴുകാരൻ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാളുടെ സുഹൃത്തുക്കളായ ചിലർ പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Also read:കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി

ABOUT THE AUTHOR

...view details