ഇടുക്കി :ശാന്തൻപാറ കോരാംപാറയിൽ 13 വയസ്സുകാരിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോരാംപാറ തോട്ടം തൊഴിലാളികളുടെ മകളെയാണ് കിടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് പെൺകുട്ടി വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചശേഷം തൊട്ടടുത്ത വീട്ടില്‍ കിടക്കാന്‍ പോയത്.
ഉറങ്ങുന്നതിനിടെ പെൺകുട്ടിയുടെ വായിൽ നിന്നും നുരയും പാതയും വരുന്നത് ഈ വീട്ടുകാര്‍ കണ്ടെത്തുകയും ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിക്കുകയും ചെയ്‌തു. തുടർന്ന് രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അയല്‍ വീട്ടിലേക്ക് പോകുന്നതിനിടയിൽ വിഷം കഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.