ഇടുക്കി:മാങ്കുളം കവിതക്കാട്ടില്‍ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന പത്ത് ലിറ്റര്‍ ചാരായം പിടികൂടി. നല്ലതണ്ണിയാറിന്‍റെ തീരത്ത് ഈറ്റകാടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചാരായമാണ് കണ്ടെടുത്തത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്ന് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടികൂടിയത്. ശേവലുകുടിയില്‍ നിന്നും കവിതക്കാട്ടിലേക്ക് പോകുന്ന മണ്‍പാതക്കു സമീപത്തെ ഈറ്റകാടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചാരായമാണ് പിടിച്ചെടുത്തത്.
മാങ്കുളത്ത് എക്‌സൈസ് പത്ത് ലിറ്റർ ചാരായം പിടികൂടി
പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദ് പറഞ്ഞു
മാങ്കുളത്ത് പത്ത് ലിറ്റർ ചാരായം പിടിച്ചെടുത്തു
ആറാംമൈല്‍, കവിതക്കാട് മേഖലകളില്‍ ചാരായ വിൽപന നടക്കുന്നുവെന്ന പരാതി എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധനക്കായി കവിതക്കാട്ടിൽ എത്തിയത്. പ്രതിയെ സംബന്ധിച്ച് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദ് പറഞ്ഞു.
Last Updated : Jun 10, 2020, 10:34 AM IST