കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചു - nun protest
രണ്ടാ ഘട്ട സമരവുമായി കന്യാസ്ത്രീകള്‍ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് സ്ഥലമാറ്റ ഉത്തരവ് പിൻവലിച്ചത്
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിൽ കന്യാസ്ത്രീക്ക് പിന്തുണ നൽകിയതിന്‍റെ പേരിലാണ് നാല് കന്യാസ്ത്രീകൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായത്. ഈ നടപടിയാണ് ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചത്.
കന്യാസ്ത്രീകൾക്കെതിരായ അച്ചടക്കനടപടി പിൻവലിക്കുക, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തൽസ്ഥാനത്തുനിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയത്ത് സേവ് അവർ സിസ്റ്റേഴ്സ് നടത്തിയ കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി .ഐക്യദാർഢ്യവുമായി എത്തിയവർ ഇവർക്കുനേരെ തിരിഞ്ഞതോടെ പ്രതിഷേധക്കാർക്ക് പിൻവാങ്ങേണ്ടി വന്നു പോലീസ് ഇവരെ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു നീക്കി