മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന് നിലവിലുള്ള എൻ.ഡി.പി. എസ് നിയമം പര്യാപ്തമല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മതിയായ ഭേദഗതിക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
എൻ.ഡി.പി. എസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ - മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന് നിലവിലുള്ള എൻ.ഡി.പി. എസ് നിയമം പര്യാപ്തമല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ.
കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നതിന് നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി.
![എൻ.ഡി.പി. എസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ](https://etvbharatimages.akamaized.net/etvbharat/images/768-512-2425728-585-d3727248-4c04-4c5d-b2c3-1657ae800d89.jpg)
എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ
മയക്കുമരുന്നുകളുടെയും മറ്റ് ലഹരി വസ്തുക്കളുടേയും വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പും എക്സൈസും സംയുക്തമായി ആലോചിച്ചാണ് തീരുമാനങ്ങൾ കൈകൊള്ളുന്നതെന്നും മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ ചോദ്യന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.