കേരളം

kerala

ETV Bharat / state

തെലങ്കാനയിൽ പാര്‍ട്ട്ണര്‍ഷിപ് മീറ്റുമായി കേരള വിനോദ സഞ്ചാര വകുപ്പ്

കേരളത്തിൽ നിന്ന് നാൽപ്പതോളം ടൂറിസം സംരംഭകരും തെലങ്കാനയിൽ നിന്ന് 150 ഓളം ടൂറിസം സംരംഭകരും പരിപാടിയിൽ പങ്കെടുക്കും.

tourism

By

Published : Feb 14, 2019, 8:01 PM IST

കേരള വിനോദ സഞ്ചാര വകുപ്പ് തെലങ്കാനയിൽ ബി ടു ബി മീറ്റ് (പാർട്ട്ണർഷിപ് മീറ്റ് നടത്തുന്നു). കേരളത്തിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള ടൂറിസം സംരഭകർ തമ്മിലുള്ള കൂടിക്കാഴ്ചയും ബിസിനസ് കരാറുകള്‍ ഒപ്പുവയ്ക്കുകയുമാണ് മീറ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ ഒരു പ്രധാനപ്പെട്ട മാർക്കറ്റാണ് തെലങ്കാന. കഴിഞ്ഞ വർഷം ഏകദേശം 1,06,200 ഓളം വരുന്ന സഞ്ചാരികൾ തെലങ്കാനയിൽ നിന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് നോക്കുമ്പോൾ ഏകദേശം 27.13% വളർച്ചയാണ് രേഖപ്പെടുത്തുന്നത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പരിപാടികള്‍ കേരള ടൂറിസം വിപണന തന്ത്രത്തിന്‍റെ ഭാഗമായി നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

tourism

ABOUT THE AUTHOR

...view details