പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇമാം പീഡിപ്പിച്ച കേസിൽ പെൺകുട്ടി ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിൽ തന്നെ തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശം. നാളെ നടക്കുന്ന പരീക്ഷ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് തന്നെ പോയി എഴുതി വരണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹർജി കോടതി വിധി പറയാനായി മാറ്റി. കുടുംബത്തിനൊപ്പം പോകണമെന്ന്പെൺകുട്ടി കോടതിയിൽ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
ഇമാമിന്‍റെ പീഡനം; കുട്ടി ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിൽ തുടരണമെന്ന് ഹൈക്കോടതി - പോക്സോ
പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണക്കവെയാണ് ഹൈക്കോടതി നിർദ്ദേശം.
ഫയൽ ചിത്രം
പോക്സോ കുറ്റം ചുമത്തിയ കേസിൽ തൊളിക്കോട് മുൻ ഇമാം ഷെഫീക്ക് അൽഖാസിമി ഇപ്പോഴും ഒളിവിലാണ്. ഇയാൾ ദീർഘ നാളായി കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാതാവിനെ ഭയന്നാണ് ഇത് പുറത്ത് പറയാഞ്ഞതെന്ന് പെൺകുട്ടി വനിതാ സിഐക്ക് മൊഴി നൽകിയിട്ടുണ്ട്.