കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും - യുവതീ പ്രവേശന
ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കനത്ത സുരക്ഷ.
sabarimala
13ന് രാവിലെ 5ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. 17 ന് രാത്രി 10ന് നട അടയ്ക്കും. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരോ എസ്പിമാർക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നത്.