കേരളം

kerala

ETV Bharat / state

സേവ് അവർ സിസ്റ്റേഴ്സ് ഐക്യദാർഢ്യ കൂട്ടായ്മക്ക് നേരെ പ്രതിഷേധം - protest

ഐക്യദാർഢ്യ കൂട്ടായ്മക്ക് എതിരെ ബിഷപ്പ് അനുകൂലികള്‍ നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി

ബിഷപ്പ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

By

Published : Feb 9, 2019, 5:46 PM IST

കോട്ടയത്ത് സേവ് അവർ സിസ്റ്റേഴ്സ് പ്രവർത്തകരും ബിഷപ്പ് അനുകൂലികളും തമ്മിൽ നേരിയ സംഘർഷം. സേവ് അവർ സിസ്റ്റേഴ്സ് നടത്തുന്ന ഏെക്യദാർഢ്യ സമ്മേളനത്തിലേക്ക് ബിഷപ്പ് അനുകൂലികള്‍ നടത്തിയ മാർച്ചാണ് സംഘർഷത്തലേക്ക് നയിച്ചത്.

ഫ്രാങ്കോ മുളക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് തരം താഴ്ത്തുക കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുളള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള സേവ് അവർ സിസ്റ്റേഴ്സ് ഫോറം രണ്ടാം ഘട്ട സമരത്തിനെതിരെയാണ് പ്രതിഷേധമുണ്ടായത്. പരിപാടി നടക്കുന്ന കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിലേക്ക് ഒരു കൂട്ടം ബിഷപ്പ് അനുകൂലികള്‍ മാർച്ചുമായി വരുകയായിരുന്നു. ഇവരെ സേവ് അവർ സിസ്റ്റേഴ്സ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസെത്തി ഇരുപക്ഷത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ബിഷപ്പ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സ്ഥിതി ശാന്തമാക്കിയത്


ABOUT THE AUTHOR

...view details