ഭൂമി കയ്യേറ്റ കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജികള്‍ മുൻ മന്ത്രി തോമസ് ചാണ്ടി പിൻവലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്ന് കാണിച്ച് 25,000 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
ഹർജി പിൻവലിച്ചു: തോമസ് ചാണ്ടി പിഴയൊടുക്കണം - chnady fined
ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെങ്കിലും ഇത് നല്ല കീഴ്വഴക്കമല്ലെന്ന് കോടതി നിരീക്ഷിച്ചു.
തോമസ് ചാണ്ടി
തോമസ് ചാണ്ടിയും മറ്റുളളവരും നൽകിയ നാല് ഹർജികളാണ് പിൻവലിച്ചത്. ഭൂമി കയ്യേറ്റ കേസിൽ ബുധനാഴ്ച വിധി പറയാനിരിക്കേയാണ് നീക്കം. കേസിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഹർജി പിൻവലിച്ചതെന്നാണ് വിലയിരുത്തൽ.
ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്നും എന്നാൽഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനുളളൽ പിഴയടക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.