കേരളം

kerala

ETV Bharat / state

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കും പൾസ് പോളിയോ - ഇതരസംസ്ഥാന തൊഴിലാളികൾ

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 4,694 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും.

പൾസ് പോളിയോ ഇമ്യൂണൈസേഷൻ

By

Published : Mar 11, 2019, 11:36 PM IST

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കും പോളിയോ പ്രതിരോധ മരുന്ന് നല്‍കുകയാണ് ആരോഗ്യവകുപ്പ്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം, ബോട്ട് ജെട്ടികൾ തുടങ്ങി യാത്രക്കാർ വന്നു പോകുന്ന പ്രധാന കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ള ട്രാൻസിറ്റ് ബൂത്തുകൾ വഴിയാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കും, അംഗനവാടി, ആശാ പ്രവർത്തകർക്കും പുറമെ പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലുള്ള കുട്ടികൾക്കും നാടോടി കുടുംബങ്ങളിലെ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി പ്രത്യേകം മൊബൈൽ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 4,694 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടികൾക്ക് വൻ സ്വീകരണം


ABOUT THE AUTHOR

...view details