കേരളം

kerala

ETV Bharat / state

കോൺഗ്രസ്സ്- സിപിഎം സഖ്യം: മുല്ലപ്പള്ളിക്ക് എം.എ. ബേബിയുടെ മറുപടി - മുല്ലപ്പള്ളി

കോൺഗ്രസ്സിനെ പരിഹസിച്ച്  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎമ്മുമായി സഖ്യമാകാമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ma baby

By

Published : Feb 10, 2019, 6:36 PM IST

സംസ്ഥാനത്ത് സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേർന്നിരിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോൺഗ്രസ്സുമായി സഖ്യത്തിന് തയ്യാറാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായി നല്ല നിലയില്‍ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനുണ്ട് എന്നാണ് തന്‍റെ വിശ്വാസമെന്നും എം.എ ബേബി. ബിജെപിക്ക് എതിരായി സിപിഎം ഉള്‍പ്പെടെയുള്ള മതേതര ശക്തികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിന് സിപിഎം ആദ്യം ആയുധം താഴെ വയ്ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഎമ്മുമായി ഒരു സഖ്യം ഉണ്ടായാലേ നിലനില്‍ക്കാനാകൂവെന്ന അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടായോ എന്ന് തനിക്കറിയില്ലെന്നുമാണ് എം.എ ബേബിയുടെ പ്രതികരണം.


ABOUT THE AUTHOR

...view details