കേരളം

kerala

ETV Bharat / state

താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം - l-d-typist-rank-holders-

2016 ഒക്ടോബർ 30നാണ് 6000 പേരുടെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. രണ്ടു വർഷവും 5 മാസവും പിന്നിട്ടപ്പോൾ നടന്നത് 1500 താഴെ നിയമനങ്ങൾ മാത്രം. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കും. ഇതിനിടെ പിഎസ്സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

റാങ്ക് ഹോൾഡർമാരുടെ സമരം

By

Published : Feb 11, 2019, 9:33 PM IST


തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംപാനൽ കണ്ടക്ടർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമ്പോൾ, താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡർമാർ തൊട്ടടുത്തുതന്നെ സമരത്തിലാണ്. 2016 ഒക്ടോബറിൽ നിലവിൽ വന്ന 6000 പേരുടെ
എൽഡി ടൈപ്പിസ്റ്റ് ലിസ്റ്റിൽ നിന്ന് 25 ശതമാനത്തിൽ താഴെ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് റാങ്ക് ഹോൾഡർമാരുടെ ആരോപണം
കണ്ടക്ടർമാരുടെ സമരവും റാങ്ക് ഹോൾഡർമാരുടെ വെള്ള പുതച്ചുള്ള സമരവും തുടരുകയാണ്.

2016 ഒക്ടോബർ 30നാണ് 6000 പേരുടെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. രണ്ടു വർഷവും 5 മാസവും പിന്നിട്ടപ്പോൾ നടന്നത് 1500 താഴെ നിയമനങ്ങൾ മാത്രം. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കും. ഇതിനിടെ പിഎസ് സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഖി ദുരന്തം, പ്രളയം, ജിഎസ്ടി, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമനം മുടക്കിയതത്രേ. അന്വേഷണം നടത്തുമ്പോൾ മുടന്തൻ ന്യായങ്ങളാണ് സർക്കാർ പറയുന്നതെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു

ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം
നിലവിൽ പല ഡിപ്പാർട്ട്മെന്‍റിലും ടൈപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ടൈപ്പിസ്റ്റ് തസ്തികകൾ പുതുതായി സൃഷ്ടിക്കുകയോ റാങ്ക് ലിസ്റ്റ് കാലാവധി ഒരുവർഷത്തേക്ക് നീട്ടുകയോ വേണമെന്നാണ് റാങ്ക് ഹോൾഡർ മാരുടെ ആവശ്യം.


ABOUT THE AUTHOR

...view details