ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന് തുടർച്ചയായി പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്നാണ് പരോൾ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമയാണ് ഹർജി നൽകിയത്. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്നാണ് ഹർജിയിലെ പരാമർശം. നേരത്തെ ഹർജി പരിഗണിക്കവെ അസുഖം ഉണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്ന് കോടതി വിമർശനം ഉന്നയിച്ചിരുന്നു.
പി.കെ.കുഞ്ഞനന്തന് തുടര്‍ച്ചയായ പരോള്‍: ഹര്‍ജി ഹൈക്കോടി ഇന്ന് പരിഗണിക്കും - തുടർച്ചയായി പരോൾ
കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 196 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
കേസിൽ ജയിൽ സൂപ്രണ്ടിന്‍റെ മറുപടിയോട് കൂടിയ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അതേസമയം ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് പി.കെ. കുഞ്ഞനന്തനും മറ്റൊരു ഹർജി സമർപ്പിച്ചു. കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 196 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന രണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. ജയിൽവാസക്കാലത്ത് കുഞ്ഞനന്തൻ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്.