കേരളം

kerala

ETV Bharat / state

കസ്തൂരിരംഗൻ; അവകാശവാദവുമായി അൽഫോണ്‍സ് കണ്ണന്താനം - ബിജെപി ന്യൂനപക്ഷ

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശം 13,000 ഹെക്ടറിൽ നിന്നും 9000 ആക്കിയത് ബിജെപി സർക്കാരാണ്. ഉമ്മൻചാണ്ടിയും കോൺഗ്രസും ഇതിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കണ്ണന്താനം.

ഫയൽ ചിത്രം

By

Published : Feb 17, 2019, 8:34 PM IST

ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം കസ്തൂരിരംഗൻ വിഷയത്തിൽ പ്രതികരിച്ചത്. യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഉമ്മൻചാണ്ടിക്ക് ഈ വിഷയത്തിൽ പരിഹാരം കാണുവാൻ സാധിച്ചിട്ടില്ല. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം പ്രശ്നം പരിഹരിച്ചപ്പോൾ ഉമ്മൻചാണ്ടിയും ,കോൺഗ്രസും എന്തടിസ്ഥാനത്തിലാണ് പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം. ഇഎസ്ഐ പരിധി പുനർനിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് 13000 ഹെക്ടറിൽനിന്ന് 9000 ഹെക്ടറിലേക്ക് പരിസ്ഥിതി ലോല പ്രദേശം നിജപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

കസ്തൂരിരംഗൻ വിഷയത്തിൽ അവകാശവാദവുമായി കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം

ലൈഫ് ഭവന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും അൽഫോണ്‍സ് വിമർശിച്ചു. കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പിലാക്കുമ്പോൾ ഫ്ളക്സ് ബോർഡുകളിൽ എല്ലാം പ്രധാനമന്ത്രിയുടെ ചിത്രം വക്കുന്നത് ഉചിതമാണ്. യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ 18 ശതമാനം ആയിരുന്ന വിലക്കയറ്റം മോദി സർക്കാർ അധികാരത്തിലെത്തിയശേഷം 2.6 ശതമാനമായി പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details