ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതല വഹിക്കുന്ന ഏഴ് ജില്ലാ പൊലീസ് മേധാവിമാരടക്കം 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ബി. അശോകനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും കെ.ജി സൈമണെ കൊല്ലം റൂറലിലും വടകര റൂറല്‍ എസ്പിയായിരുന്ന ജി. ജയദേവിനെ പത്തനംതിട്ട എസ്പിയായും നിയമിച്ചു. പാലക്കാട് എസ്പിയായി പി.എസ്. സാബുവിനെയും നിയമിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ്: എസ്പിമാര്‍ക്ക് സ്ഥലം മാറ്റം - ഐപിഎസ്
191 എസ്ഐമാരെയും സ്ഥലം മാറ്റി. ഒരു സ്ഥലത്ത് ദീര്‍ഘമായി സേവനമനുഷ്ഠിച്ചവരെയും സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്നവരെയുമാണ് മാറ്റിയത്.
![ലോക്സഭാ തെരഞ്ഞെടുപ്പ്: എസ്പിമാര്‍ക്ക് സ്ഥലം മാറ്റം](https://etvbharatimages.akamaized.net/etvbharat/images/768-512-2444476-988-3037c23e-cab0-471c-bb41-463dada3ed7f.jpg)
കേരള പൊലീസ്
പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയെ പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസനെ കണ്ണൂര്‍, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായും നിയമിച്ചു. കെ.പി. വിജയകുമാരന്‍ തൃശൂര്‍ റൂറലിലും യു. അബ്ദുള്‍ കരീം കോഴിക്കോട് റൂറലിലും ജയിംസ് ജോസഫ് കാസര്‍കോഡും പുതിയ ജില്ല പൊലീസ് മേധാവിമാരാകും. എസ്ബിസിഐഡി ഡിഐജി എ. അക്ബറിനെ ഇന്റലിജൻസിലേക്കും മാറ്റി.
Last Updated : Feb 14, 2019, 8:37 AM IST