കേരളം

kerala

ETV Bharat / state

ഹർത്താൽ നിയന്ത്രണം; മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു - സർവകക്ഷിയോഗം

മാർച്ച് 14 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ പ്രശ്നം ഉയർന്നു വന്നപ്പോൾ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

ഫയൽ ചിത്രം

By

Published : Feb 26, 2019, 2:55 PM IST

ഹർത്താൽ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്തി സർവകക്ഷി യോഗം വിളിച്ചു. അടുത്ത മാസം 14 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാകും യോഗം ചേരുക. തുടർച്ചയായുണ്ടാകുന്ന ഹർത്താലുകൾ പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തര വേളയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ ഹൈക്കോടതി പലതവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഹർത്താൽ നടത്തുന്നതിന് ഏഴുദിവസം മുൻപ് നോട്ടീസ് നൽകണമെന്നകോടതി ഉത്തരവ് മറികടന്നാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയത്. പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ചാണ്മാസം 17 ന് യൂത്ത് കോൺഗ്രസ് ഹർത്താൽ നടത്തിയത്. രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനും വ്യാപാരം ചെയ്യാനുമുള്ള മൗലികാവകാശം ആർക്കും തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹർത്താലുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി. എല്ലാ കേസുകളിലും നോതാക്കളെ പ്രതിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് ഹർത്താലിലെ 189 കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിനെ ഹൈക്കോടതി പ്രതിയാക്കി. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലുകളില്‍ടി.പി സെൻകുമാർ അടക്കമുള്ളവര്‍ പ്രതിയാകുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details